ശിവഗിരി തീർഥാടകർക്ക് സ്വാഗതമോതി നാടെങ്ങും കമാനങ്ങൾ ഉയർന്നു. ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലിയും കവി രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെ ശതാബ്‌ദിയും ഒത്തുചേരുന്ന വേദി കൂടിയാകുകയാണ് ഇക്കൊല്ലത്തെ തീർഥാടനം.
15ന് തുടങ്ങിയ തീർഥാടന പരിപാടികൾ ജനുവരി അഞ്ചിന് സമാപിക്കും. 90-–-ാമത് ശിവഗിരി തീർഥാടന പരിപാടികൾ വെള്ളിയാഴ്ച 9.30ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയും കേന്ദ്ര,- സംസ്ഥാന മന്ത്രിമാരും പങ്കെടുക്കും. ഭക്തജന പ്രവാഹം കണക്കിലെടുത്ത് ഇക്കൊല്ലത്തെ പരിപാടികൾ 20 ദിവസങ്ങളിലാക്കി. തീർഥാടനത്തോടനുബന്ധിച്ച് ഒരുക്കിയ വൈദ്യുത ദീപാലാങ്കാരങ്ങൾ കാണാനും കലാപരിപാടികളും ശിവഗിരി ഫെസ്റ്റും കെഎസ്ഇബി പവിലിയനും കാണാനും ധാരാളം പേരെത്തുന്നുണ്ട്.
Related posts:
പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രവും ശിശുപരിപാലന കേന്ദ്രവും ഉറപ്പാക്കാന്‍ സര്‍വേ
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സുരക്ഷയൊരുക്കാന്‍ 41,976 പൊലീസ് ഉ...
KSTA സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വീടില്ലാത്ത 67 കുടുംബങ്ങൾക്കുള്ള താക്കോൽ ദാനം മുഖ്യമന്ത്രി പിണറ...