Month: December 2022

സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഉജ്വല തുടക്കം

പ്രൗഢ​ഗംഭീരമായ ചടങ്ങിൽ 64–-ാ മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തലസ്ഥാനത്ത്‌ ഉജ്വല തുടക്കം. കോവിഡിനെത്തുടർന്നുണ്ടായ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സ്കൂൾ കായികോത്സവം സംഘടിപ്പിക്കുന്നത്. ശനി രാവിലെ ഏഴ് മുതൽ സ്റ്റേഡിയങ്ങളിൽ മത്സരം ആരംഭിച്ചു.രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പതാക ഉയർത്തി.…

കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ “ആരവം 2022” സംഘടിപ്പിച്ചു.

ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3ന് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂളിന്റെ നേതൃത്വത്തിൽ വൈവിദ്ധ്യങ്ങളായ പരിപാടികളോടെ “ആരവം 2022″എന്ന പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടന യോഗം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ…

ക്ഷേമ പെൻഷൻ മസ്റ്ററിംഗ്

2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കൾക്കായി നടത്തിയിരുന്ന മസ്റ്ററിംഗ് ഇനിയും പൂർത്തായാക്കാത്തതിനാൽ പെൻഷൻ തടയപ്പെട്ടിട്ടുള്ള സാമൂഹ്യ/ ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾക്ക് സ്വന്തം ചെലവിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്റർ ചെയ്യുന്നതിനും മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകളിൽ / ക്ഷേമനിധി ബോർഡുകളിൽ…

റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

ഡിസംബർ അഞ്ചു മുതൽ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവർത്തന സമയം എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവർത്തന സമയം രണ്ടു മുതൽ ഏഴു വരെയുമായിരിക്കും. മലപ്പുറം,…

ഊരുട്ടമ്പലം ഗവ. യുപി സ്‌കൂള്‍, ഇനി അയ്യങ്കാളി-പഞ്ചമി സ്മാരക സ്‌കൂള്‍

ഒരിക്കല്‍ പഞ്ചമിക്ക് വിദ്യാഭ്യാസം നിഷേധിച്ച സ്‌കൂള്‍ ഇനി പഞ്ചമിയുടെ പേരിലറിയപ്പെടും. ഊരുട്ടമ്പലം ഗവ. യു പി സ്‌കൂളിനെ അയ്യങ്കാളി-പഞ്ചമി സ്മാരക സ്‌കൂളായി പുനര്‍നാമകരണം ചെയ്തു. കെട്ടിട നിര്‍മാണത്തിനും സ്മാര്‍ട്ട് ക്ലാസ്റുമുള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 1.87 കോടി രൂപയും, 2.5 കോടി…

ലോക മണ്ണ് ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന്

ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ അഞ്ചിനു വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി പ്രദർശനം, സെമിനാർ, സ്കൂൾ വിദ്യാർഥികൾക്കായുള്ള പ്രശ്നോത്തരി, കർഷകരുടെ സാംസ്കാരിക…

സ്വാമിമാര്‍ക്ക് ആശ്വാസം പകര്‍ന്ന് അന്നദാനമണ്ഡപം

4.25 ലക്ഷത്തോളം അന്നദാനം നടത്തി ശബരിമല ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും സൗജന്യ ഭക്ഷണവുമായി ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപങ്ങള്‍ സജീവം. പ്രതിദിനം ശരാശരി 22,000 ത്തോളം ഭക്തരാണ് മാളികപ്പുറത്തിന് സമീപം പ്രവര്‍ത്തിക്കുന്ന അന്നദാന മണ്ഡപത്തെ ആശ്രയിക്കുന്നത്. ഇന്നലെ (ഡിസംബര്‍ 2) വരെ…

രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാര്‍ഡ് പുറത്തിറക്കി

സംസ്ഥാനത്ത് കാസ്പ് പദ്ധതിവഴി ഇരട്ടിയാളുകള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2020ല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകൃതമാകുമ്പോള്‍ ആകെ 700 കോടി രൂപയാണ് വര്‍ഷത്തില്‍ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. എന്നാലത് 1400 കോടിയോളമായി. കഴിഞ്ഞ…

കൊട്ടാരക്കരയിൽ പുതിയ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കോടതികളെ കൂടുതല്‍ ഡിജിറ്റല്‍ സൗഹൃദമാക്കുന്ന ‘ഇ-കോര്‍ട്ട്’ സംവിധാനം സംസ്ഥാനത്ത് ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊട്ടാരക്കര പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെ ഉദ്ഘാടനം കോര്‍ട്ട് കോംപ്ലക്‌സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കും. കാലോചിതമായ നൂതന സാങ്കേതിക…

ശബരിമലയെ ശുചിയായി കാത്തുസൂക്ഷിച്ച് വിശുദ്ധിസേന

ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത് 1000 വിശുദ്ധി സേനാംഗങ്ങളെ വിശുദ്ധി സേനയ്ക്ക് നേതൃത്വം നല്‍കുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങളാണ്. ശബരിമല സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട…

error: Content is protected !!