
അഞ്ചൽ വച്ച് നടന്ന ജില്ലാ കാലോത്സവത്തിൽ 107 പോയിന്റ് നേടി കടയ്ക്കൽ GVHSS ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ 141 ഇനങ്ങളിലായി പങ്കെടുത്തത് 6344 വിദ്യാർഥികൾ. പെൺകുട്ടികളാണ് മുന്നിൽ.–4048. ആൺകുട്ടികൾ–2295. 12 വിദ്യാഭ്യാസ ഉപജില്ലകളിലെ 323 വിദ്യാലയങ്ങളിലെ പ്രതിഭകളാണു മാറ്റുരച്ചത്.

പ്രധാന വേദിയായ അഞ്ചൽ ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് പുറമേ
BVUPS, ശബരിഗിരി സ്കൂൾ, സെന്റ് ജോർജ് സ്കൂൾ, വെസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ, അൽ അമാൻ ഓഡിറ്റോറിയം, ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ജീസസ് വേൾഡ് ഹാൾ എന്നിവിടങ്ങളിലെ വേദികളിലാണ് മത്സരങ്ങൾ നടന്നത്.

ഹൈ സ്കൂൾ വിഭാഗത്തിൽ 98 പോയിന്റ് നേടിയ അഞ്ചൽ ഉപജില്ലയിലെ GVHSS അഞ്ചൽ വെസ്റ്റ് ആണ് രണ്ടാം സ്ഥാനത്ത്,97 പോയിന്റ് നേടി മൂന്നാം സ്ഥാനം കുളക്കട ഉപജില്ലയിലെ SVMMHSS വെണ്ടാറിനും ലഭിച്ചു.

