
കിഴക്കേകോട്ട – മണക്കാട് – മുക്കോലയ്ക്കൽ – വലിയതുറ- ശംഖുമുഖം-ആൾസെയിന്റ്‌സ് – ചാക്ക – പേട്ട – ജനറൽ ആശുപത്രി – പാളയം – സ്റ്റാച്യു – തമ്പാനൂർ-കിഴക്കേകോട്ട റൂട്ടിൽ പുതിയ ഓറഞ്ച് സിറ്റി സർക്കുലർ സർവീസ് ബുധനാഴ്ച മുതൽ. 20 മിനിറ്റ് ഇടവേളകളിൽ സർവ്വീസ് നടത്തുന്ന ഓറഞ്ച് സർക്കിളിന്റെ ഒരു ട്രിപ്പിൽ 10 രൂപയ്ക്ക് യാത്ര ചെയ്യാം.
നാല് പുതിയ ഇലക്ടിക് ബസുകളായിരിക്കും ഓറഞ്ച് സർക്കിളിൽ സർവ്വീസ് നടത്തുന്നത്. 12 മണിക്കൂർ സഞ്ചരിക്കുന്നതിന് 30 രൂപയുടെ ‘ടുഡേ’ ടിക്കറ്റും 24 മണിക്കുർ സഞ്ചരിക്കുന്നതിന് 50 രൂപയുടെ ‘ഗുഡ് ഡേ’ ടിക്കറ്റും എടുത്താൽ എല്ലാ സിറ്റി സർക്കുലർ ബസുകളിലും യഥേഷ്ടം സഞ്ചരിക്കാം. കേന്ദ്ര സർക്കാരിന്റെ പ്രത്യേക പുരസ്‌കാരം ലഭിച്ച സിറ്റി സർക്കുലർ സർവ്വീസ് കുടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

