കടയ്ക്കലിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു.

കടയ്ക്കൽ പന്തളംമുക്കിലാണ് വൈകുന്നേരം 5 മണിയോട് കൂടി അപകടം നടന്നത്. യാത്രക്കാരുമായി പോകവേ നിയന്ത്രണം വിട്ട് ഒരു വീട്ടിൽ ഇടിച്ച് കുഴിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ചെന്നിലം സ്വദേശി 72 വയസ്സുള്ള ശിവാനന്ദൻ ആണ് മരിച്ചത്.ശിവാനന്ദന്റെ ബന്ധുക്കളായ ശോഭി(35), സുഗന്ധി (60), ഓട്ടോ ഡ്രൈവർ രതീഷ് (50)എന്നിവരെ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു

പരിക്ക് സാരമായതിനെ തുടർന്ന് മെഡിക്കൽ കൊളേജിലേക്ക് കൊണ്ടുപോയി. ശിവാനന്ദന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മന്ത്രി ചിഞ്ചുറാണി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ആശുപത്രിയിൽ എത്തി.

error: Content is protected !!