ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10,253 സംരംഭങ്ങള്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. പദ്ധതിപുരോഗതി വിലയിരുത്തുന്നതിന് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ 11,775 സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തില്‍ 87 ശതമാനവും കൈവരിച്ച് ജില്ല മൂന്നാം സ്ഥാനത്താണ് എന്ന് വ്യക്തമാക്കി. 543.5 കോടി രൂപയുടെ നിക്ഷേപവും 21,069 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. തദ്ദേശതലത്തില്‍ സംരംഭകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് ജില്ലയില്‍ 79 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്.
സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലോണ്‍/ സബ്‌സിഡി/ലൈസന്‍സ് മേളകളും സംഘടിപ്പിച്ചു. ഇന്റേണ്‍സിന് ആവശ്യമായ സൗകര്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.