
മുന്‍ ഗ്ലാസോ കുട്ടികളെ നോക്കാന്‍ ആയയോ ഇല്ലാത്ത സ്‌കൂള്‍ വാഹനം മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. പരിശോധനയില്‍ ചോര്‍ച്ചയുള്ള ഡീസല്‍പൈപ്പ് പ്ലാസ്റ്റിക് കവര്‍കൊണ്ട് കെട്ടിവെച്ച നിലയിലായിരുന്നു. ജി.പി.എസും പ്രവര്‍ത്തനക്ഷമമല്ല. വാഹനത്തിന്റെ ഫിറ്റ്നസ് അധികൃതര്‍ റദ്ദാക്കി.
ദേശീയപാത അതിരുമടയില്‍ പരിശോധന നടത്തുന്നതിനിടെയാണ് കുട്ടികളുമായി വന്ന മാറാക്കര വി.വി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വാഹനം അധികൃതര്‍ പരിശോധിച്ചത്.കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ച ശേഷമാണ് വാഹനത്തിനെതിരേ നടപടിയെടുത്തത്. സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ദുരന്തനിവാരണ വകുപ്പു പ്രകാരമുള്ള നടപടിക്ക് കളക്ടര്‍ക്ക് ശുപാര്‍ശചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.


