
ചക്ക വീണുതൊഴിലുറപ്പ് തൊഴിലാളി മരിച്ചു
കുമ്മിൾ പഞ്ചായത്തിൽ മുക്കുന്നം വാർഡിൽ ജോലിക്കിടെ ശരീരത്തിൽ ചക്ക വീണ് ഇയ്യാക്കോട് ചെറുകോട് മൈലമൂട്ടിൽ വീട്ടിൽ ശാന്ത 62 ആണ് മരിച്ചത്.. ഇന്ന് ഉച്ചക്ക് 12.30 ന് അഞ്ഞടിച്ച ശക്തമായ കാറ്റിലാണ് ജോലി ചെയ്തുകൊണ്ടിരുന്ന ശാന്തയുടെ ദേഹത്തിലേക്കു ചക്ക വീണത്, ഉടൻതന്നെ തൊഴിലാളികൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും, തുടർന്ന് പരിക്ക് സാരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ട് പോകുകയും ചെയ്തു.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആണ്.
പോസ്റ്റുമാർട്ടത്തിന് ശേഷം നാളെ ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.
മക്കൾ -ഷിബു, രാജു
