
മങ്കാട് വായനശാല വീണ്ടും പാടത്തേയ്ക്ക്. യന്ത്രമുയോഗിച്ചുള്ള ഞാറ് നടീൽ കുമ്മിൾ അഗ്രികൾച്ചറൽ അസിസ്റ്റന്റ് അനൂപ് ഉദ്ഘാടനം ചെയ്തു.തുടർന്ന് കൊട്ടാരക്കര കിലയുടെ നേതൃത്വത്തിൽ വനിത വേദി പ്രവർത്തകർക്ക് യന്ത്രം ഉപയോഗിച്ചുള്ള ഞാറ് നടീൽ പരിശീലനം നൽകി .

ഗ്രന്ഥശാല സെക്രട്ടറി ഡി അജയൻ, പ്രസിഡന്റ് എസ് മുരളി, ഭരണസമിതി അംഗം പ്രതീപ് ജയൻ, നസീല നസ്സീർ ലൈബ്രേറിയൻ ഷൈനി ടി. പി എന്നിവർ നേതൃത്വം നൽകി നിരവധി ഗ്രന്ഥ ശാല പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
