മഹാരാഷ്ട്രയിൽ സ്കൂൾ പരിസരങ്ങളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു. മുതിർന്ന ക്ലാസുകളിൽ പല സ്കൂളുകളിലും മൊബൈൽ ഫോൺ അനുവദിച്ചിരുന്നു. മാതാപിതാക്കൾ ഇരുവരും ജോലിക്കു പോകുന്നവർക്കും മറ്റുമാണ് ഇൗ ആനുകൂല്യം ഉണ്ടായിരുന്നത്. ഫോൺ സ്കൂൾ റിസപ്ഷനിലോ, ക്ലാസ് ടീച്ചറെയോ ഏൽപിക്കുന്ന രീതിയും പുതിയ ഉത്തരവ് പ്രകാരം തടഞ്ഞിരിക്കുകയാണ്. മൊബൈൽ ഫോൺ ഉപയോഗിച്ച് ഇന്റർനെറ്റിൽ അശ്ലീല ചിത്രങ്ങളും വിഡിയോകളും കാണുന്നത് കുട്ടികൾക്കിടയിലെ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് നടപടി. നിരോധനം കർശനമായി നടപ്പാക്കാൻ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!