
KSTA യുടെ മുപ്പത്തിരണ്ടാമത് കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കടയ്ക്കലിൽ അധ്യാപക റാലിയും പൊതു സമ്മേളനവും നടന്നു.

കടയ്ക്കൽ സീഡ് ഫാം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി കടയ്ക്കൽ ബസ്റ്റാന്റ് മൈതാനിയിൽ യിൽ സമാപിച്ചു, ചെണ്ട മേളത്തിന്റെയും, മുത്തുക്കുടയുടെയും അകമ്പടിയോടെ നൂറ് കണക്കിന് അധ്യാപകർ റാലിലിൽ പങ്കെടുത്തു,
KSTA ജില്ലാ, സംസ്ഥാന നേതാക്കൾ നേതൃത്വം കൊടുത്തു

പൊതു സമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു.കടയ്ക്കൽ ബസ്റ്റാന്റ് മൈതാനിയിൽ നടന്ന യോഗത്തിൽ KSTA ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം മധുകുമാർ അധ്യക്ഷത വഹിച്ചു

ജില്ലാ സെക്രട്ടറി ബി സജീവ് സ്വാഗതം പറഞ്ഞു. സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ,സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ സംഘാടക സമിതി ചെയർമാൻ എം നസീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ എന്നിവർ പങ്കെടുത്തു.

