
12,05,500 രൂപ പിഴ ഈടാക്കി
ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ലീഗൽ മെട്രോളജി വകുപ്പ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 569 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ആകെ 12,05,500 രൂപ പിഴയീടാക്കി. ക്രിസ്മസ് വിപണിയിലെ അളവ്/ തൂക്ക ലംഘനങ്ങൾ തടയുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുമായാണ് മിന്നൽ പരിശോധന നടത്തിയത്.
അളവ് തൂക്ക ഉപകരണം മുദ്ര പതിപ്പിക്കാത്തത്/ രേഖ ഹാജരാക്കാത്തത്, അമിത വിലയീടാക്കൽ, വില തിരുത്തൽ, പാക്കർ രജിസ്ട്രേഷൻ ഇല്ലാത്തത്, അളവിൽ/ തൂക്കത്തിൽ കുറവ്, സെക്ഷൻ 23 ന്റെ ലംഘനം തുടങ്ങിയവ പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനത്തൊട്ടാകെ ഡിസംബർ 19 മുതൽ 24 വരെ 2455 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
