
കുറ്റിക്കാട് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച വിജയോത്സവം പ്രതിഭാ സംഗമം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ജി രാജീവ് അധ്യക്ഷനായിരുന്നു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും, എസ്എസ്എൽസി,ഹയർ സെക്കൻഡറി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.

സ്കൂളിനു വേണ്ടി വാങ്ങിയ പുതിയ ബസ്സിന്റെ ഫ്ലാഗ് ഓഫ് സ്കൂൾ മാനേജർ എസ് ബുഹാരി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ,കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് കുമാർ ,സിപിഎച്ച്എസ് എസ് ട്രസ്റ്റ് സെക്രട്ടറി പി പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീൻ കടയ്ക്കൽ,

പഞ്ചായത്ത് അംഗങ്ങളായ കെഎം മാധുരി,വി ബാബു,ആർ സി സുരേഷ്,സി ആർ ലൗലി പ്രിൻസിപ്പൽ ബി.എസ് ബിനു, പ്രഥമാധ്യാപക പി എസ് ഉഷാറാണി പി സുനിൽ,കെ സന്തോഷ് എന്നിവർ പങ്കെടുത്തു

