KSTA യുടെ മുപ്പത്തിരണ്ടാമത് കൊല്ലം ജില്ലാ സമ്മേളനം 2022 ഡിസംബർ 29,30,31 തീയതികളിൽ കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ വച്ച് നടക്കുന്നു. പ്രതിനിധി സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്തു.

ടൗൺ ഹാളിൽ നടന്ന ഉദ്ഘാടന യോഗത്തിൽ KSTA ജില്ലാ പ്രസിഡന്റ്‌ സന്തോഷ്‌ കുമാർ അധ്യക്ഷനായിരുന്നു സ്വാഗത സംഘം ചെയർമാൻ സി പി ഐ എം കടയ്ക്കൽ ഏരിയ സെക്രട്ടറി എം നസീർ സ്വാഗതം പറഞ്ഞു

KSTA സംസ്ഥാന സെക്രട്ടറി ബിനീഷ്, KSTA സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ ജി. കെ ഹരികുമാർ, എസ് സബിത, ടി ആർ മഹേഷ്‌,ആർ കെ ബിനു

,ജില്ലാ ജോയിന്റ് സെക്രട്ടറി വി എസ് ബൈസൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ കെ. സി അനിത കുമാരി, ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ അശോകൻ,

ജില്ലാ സെക്രട്ടറി ബി സജീവ്, ജില്ലാ ട്രഷറർ വി. കെ ആദർശ് കുമാർ എന്നിവർ പങ്കെടുത്തു.ഇന്ന് വൈകുന്നേരം അധ്യാപക പ്രകടനവും, പൊതു സമ്മേളനവും നടക്കും. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും.

KSTA യുടെ നേതൃത്വത്തിൽ ഓരോ ഉപജില്ലയിലും ഒരു കുട്ടിയ്ക്ക് ഒരു വീട് പദ്ധതി കേരളത്തിൽ പൂർത്തിയായി വരുന്നു

error: Content is protected !!