കൊട്ടാരക്കര താലൂക്ക് ഗവ. ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ പുതുതായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്തു.
ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ എ ഷാജു സ്വാഗതം പറഞ്ഞു. കെ എസ്ഇബി കൺസൾട്ടൻസി വിഭാഗം ഹെഡ് എസ് അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
മുൻ എംഎൽഎ പി അയിഷാപോറ്റി, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ എസ് ആർ രമേശ്, ഫൈസൽ ബഷീർ, ജി സുഷമ, എ സുജ, കെ ഉണ്ണിക്കൃഷ്ണമേനോൻ, ജില്ലാ മെഡിക്കൽ ഓഫീസർ ജേക്കബ് വർഗീസ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ദേവ്കിരൺ, കൗൺസിലർ വനജ രാജീവ്, സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൺ, സിപിഐ മണ്ഡലം സെക്രട്ടറി എ എസ് ഷാജി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ ജി അലക്സ്, കെ പ്രഭാകരൻനായർ, അനീഷ് കിഴക്കേക്കര, പി ചന്ദ്രഹാസൻ, മാത്യൂ സാം, മാത്യൂ ജോർജ്, സി ആർ രാമവർമ, ആർ രാജശേഖരപിള്ള, ബി തുളസീധരൻപിള്ള, മുനിസിപ്പൽ സെക്രട്ടറി ടി വി പ്രദീപ്കുമാർ, ആശുപത്രി സൂപ്രണ്ട് കെ ആർ സുനിൽകുമാർ എന്നിവർ സംസാരിച്ചു.
കിഫ്ബി അനുവദിച്ച 4.15 കോടി രൂപ വിനിയോഗിച്ചാണ് 15000 ചതുരശ്രയടിയിൽ നാലുനില കെട്ടിടം നിർമിച്ചത്.
പുതിയ മന്ദിരത്തിൽ നീതി മെഡിക്കൽ സ്റ്റോർ, ക്യാന്റീൻ, പൊലീസ് എയ്ഡ് പോസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ഡോക്ടർമാർക്ക് ക്വാർട്ടേഴ്സ്, ട്രെയിനിങ് സെന്റർ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.