കേരള ബാങ്കിൽ 5 വ്യത്യസ്ത കോർ ബാങ്കിംഗ് സോഫ്റ്റ് വെയറുകളിൽ പ്രവർത്തിച്ചിരുന്ന 14 ബാങ്കുകളെ ഏകീകൃത കോർ ബാങ്കിംഗ് പ്ലാറ്റ് ഫോമിൽ കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു.
ഇന്ന് മുതൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കേരള ബാങ്ക് ഉപഭോക്താക്കൾക്ക് ബാങ്കിന്റെ 769 ശാഖകളിൽ എവിടെ നിന്നും സേവനം ലഭ്യമാകും. ബാങ്ക് രൂപീകരണം കൊണ്ട് ലക്ഷ്യമിട്ട ഏറ്റവും വലിയ നേട്ടമാണ് ഇതോടെ സംസ്ഥാനത്തുണ്ടാകുക. കുറച്ച് നാളുകൾക്കുള്ളിൽ മൊബൈൽ / നെറ്റ് ബാങ്കിംഗ് സേവനങ്ങളും, UPl സേവനങ്ങളും തുടങ്ങാനാകും. മാത്രമല്ല, അടുത്ത ഘട്ടം എന്ന നിലയിൽ കുറച്ച് മാസങ്ങൾക്കകം പ്രാഥമിക സർവീസ് സഹകരണ ബാങ്കുകളേയും ഈ ശൃംഖലയോട് കൂട്ടിച്ചേർക്കാനാകും.അതോടെ ഒന്നാം പിണറായി സർക്കാർ ലക്ഷ്യമായ 5000 ടച്ച് പോയിന്റുകൾ സഹകരണ ബാങ്കുകളിലൂടെ കേരളത്തിന് ലഭ്യമാകും.