കടയ്ക്കൽ തിരുവാതിര മഹോത്സവം 2023 കമ്മിറ്റി രൂപീകരണ യോഗം കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നടന്നു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ എസ് വികാസ് അധ്യക്ഷത വഹിച്ചു.

ക്ഷേത്രോപദേശക സമിതി അംഗം പത്മകുമാർ സ്വാഗതം പറഞ്ഞു. ഉപദേശക സമിതി സെക്രട്ടറി ഐ അനിൽ കുമാർ റിപ്പോർട്ടും, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

2023 ഫെബ്രുവരി 24 ന് ഉത്സവം കോടിയേറുന്നത്. പ്രധാന ഉത്സവമായ തിരുവാതിര മാർച്ച്‌ 2 ന് നടക്കും. മാർച്ച്‌ പത്തിന് കൊടിയിറങ്ങും.

കടയ്ക്കലിലെ വിവിധ കരകളിൽ നിന്നും കേട്ടുകാഴ്ചയും, സ്റ്റേജ് പരിപാടികളുമടക്കം സംഘടിപ്പിച്ചുകൊണ്ടാണ് തിരുവാതിരയുടെ സംഘാടനം.വിവിധ കരകളിൽ നിന്നുള്ള കര പ്രതിനിധികൾ ചേർന്ന് ഉത്സവക്കമ്മിറ്റി രൂപീകരിച്ചു.

വിവിധ കരകളിൽ നിന്നും എത്തിയ പ്രധിനിധികൾ, ക്ഷേത്രോപദേശക സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു

ഉത്സവ കമ്മിറ്റി ഭാരവാഹികൾ

പ്രസിഡന്റ്‌ : എസ് ബിജു

വൈസ് പ്രസിഡന്റ്‌ : അനീഷ് കാറ്റാടിമൂട്

സെക്രട്ടറി : വിഷ്ണു എസ് കുമാർ

ജോയിന്റ് സെക്രട്ടറി :
എസ് സരുൺ

ട്രഷറർ : സുജീഷ് ലാൽ