
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം 10-12-2022 രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ നടന്നു. ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ അധ്യക്ഷത വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ സ്വാഗതം

പറഞ്ഞു. ബാങ്കിന്റെ 2921-22 വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും,2023-24 വർഷത്തെ ബഡ്‌ജറ്റും ബൈലാ ഭേദഗതികളും കൂടാതെ KIMSAT ന്റെ 2021-2022 വർഷത്തെ വരവ് ചെലവ് കണക്കും ബാക്കി പത്രവും 2023-24 വർഷത്തെ ബഡ്‌ജറ്റും ബാങ്ക് സെക്രട്ടറി പി അശോകൻ പൊതുയോഗത്തിൽ അവതരിപ്പിച്ചു.
യോഗത്തിൽ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ, സഹകാരികൾ, ബാങ്ക് ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
