ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3ന് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂളിന്റെ നേതൃത്വത്തിൽ വൈവിദ്ധ്യങ്ങളായ പരിപാടികളോടെ “ആരവം 2022″എന്ന പരിപാടി സംഘടിപ്പിച്ചു.
ഉദ്ഘാടന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടയിൽ സലിം അധ്യക്ഷത വഹിച്ചു. ബഡ്‌സ് സ്കൂൾ ടീച്ചർ അനുജ രാജ് സ്വാഗതം പറഞ്ഞു,
ജനപ്രതിനിധികൾ രക്ഷകർത്തകൾ, ബഡ്‌സ് ജീവനക്കാർ പങ്കെടുത്തു.ഭിന്നശേഷി എന്താണെന്ന് ഓരോ കുട്ടിയും നമുക്ക് കാട്ടിത്തന്നു. സാധാരണ കുട്ടികൾ ചെയ്യുതുപോലെ തന്നെ അടിയും പാടിയും കുട്ടികൾ സദസ്സിനെ വർണ്ണാഭമാക്കി. സംസാരിക്കാനും, കേൾക്കാനും കഴിയാത്ത നിരഞ്ജന മോൾ അവതരിപ്പിച്ച ഡാൻസ് എല്ലാവരെയും ആസ്വദിപ്പിച്ചു
.വൈകുനേരം സമാപന സമ്മേളനവും, സമ്മാന ദാനവും മന്ത്രി ചിഞ്ചു ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായിരുന്നു, വൈസ് പ്രസിഡന്റ് ആർ ശ്രീജ സ്വാഗതം പറഞ്ഞു,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ മുഖ്യ അതിഥി ആയിരുന്നു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ വേണുകുമാരൻ നായർ, കടയിൽ സലിം, കെ. എം മാധുരി, പഞ്ചായത്ത് മെമ്പർമാരായ, കെ. വേണു, സി ആർ ലൗലി, ആർ സി സുരേഷ്, പ്രീതൻ ഗോപി,
ജി സുഷമ്മ, എസ് സബിത, ജെ.എം മർഫി, അനന്തലക്ഷ്മി, ശ്യാമ, പ്രീജ മുരളി, എസ് ഷാനി, റീന, അരുൺ കെ എസ്, വി ബാബു, പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് അസ്സിസ്റ്റന്റ് സെക്രട്ടറി വി. എസ് ഗായത്രി, സൂപ്രണ്ട് അജിത് എൽ എസ് ബഡ്‌സ് സ്കൂൾ ടീച്ചർമാരായ വർഷ, ശ്രുതി, പഞ്ചായത്തിലെയും, ബഡ്‌സ് സ്‌കൂളിലെയും ജീവനക്കാർ എന്നിവർ പങ്കെടുത്തു.ഈട്ടിമ്മൂട്ടിൽ ബ്രദഴ്സ് കുട്ടികൾക്ക് ലഘു ഭക്ഷണം വിതരണം നടത്തി
.കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2016 ൽ 7കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ നൂറോളം കുട്ടികൾ പഠിക്കുന്ന ഒരു സംരംഭമായി മാറി കഴിഞ്ഞു. പ്രവർത്തനം ആരംഭിച്ചു ആറു മാസത്തിൽ തന്നെ സാമൂഹിക ക്ഷേമ വകുപ്പിന്റെ രജിസ്ട്രേഷൻ നേടിയെടുത്തു.
കൊല്ലം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണ് കടയ്ക്കലിലേത്.പരിചയ സമ്പന്നരായ ടീച്ചർമാരുടെ നേതൃത്വംത്തിൽ സ്പീച്ച് തെറാപ്പി, പെൺ കുട്ടികൾക്കായി സ്പെഷ്യൽ കൗൺസിലിംഗ് എന്നിവ നടത്തിവരുന്നു.
കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും, ഒരു കൂട്ടം അധ്യാപകരും, ജീവനക്കാരും, ഈ കുട്ടികളെ സ്നേഹിക്കുന്ന കടയ്ക്കലിലെ ജനങ്ങളും ഈ സംരംഭത്തിന് എല്ലാ പിന്തുണയും നൽകി കൂടെ ഉണ്ട്.
ഭിന്നശേഷി കഴിവുകൾ പ്രോത്സാഹിപ്പിക്കുക വഴി കുട്ടികളിൽ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കഴിയും എന്നതിന് ഒരു മാതൃകയാണ് ഈ സ്‌കൂളും,
ഇവിടത്തെ അധ്യാപകരും.കലാ, കായിക കഴിവുകൾ ഏറെയുള്ള കുട്ടികളാണ് ഇവിടെ ഉള്ളത. പാട്ടും, ഡാൻസും, ചിത്ര രചന എല്ലാത്തിലും ഇവർ മുൻ പന്തിയിലാണ്
. ഇവർ സ്വന്തമായി നിർമിക്കുന്ന കര കൗശല വസ്തുക്കൾ ആരെയും അത്ഭുതപെടുത്തും. കൊല്ലം ജില്ലയിലെ ബഡ്‌സ് കാലോത്സവത്തിൽ ഒന്നാമതെത്താൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്.
കുട്ടികൾക്ക് ഒരു സ്ഥിര വരുമാനം ലക്ഷ്യമിട്ടുകൊണ്ട് കുടുംബശ്രീയുടെ സഹായത്താൽ ഒരു ബുക്ക് നിർമ്മാണ യൂണിറ്റും ഇവിടെ പ്രവർത്തിച്ചു വരുന്നു. ഇതിലൂടെ ഇവർക്കും ഒരു വരുമാനം എന്ന ലക്ഷ്യത്തിലേക്കെത്താൻ കഴിയും.ഭിന്നശേഷി എന്നത് ഒരു വെറും വാക്കല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുട്ടികൾ.
നമ്മുടെ സമൂഹത്തിന് നല്ലൊരു മാതൃക കൂടി കാട്ടികൊടുത്തുകൊണ്ട് ഈ കുരുന്നുകൾ നാളെയുടെ നന്മകൾ ആകട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.