
കടയ്ക്കൽ സാംസ്‌കാരിക സമിതിയുടെയും, കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കടയ്ക്കൽ കുട്ടികളുടെ പാർക്കിൽ ന്യൂ ഇയർ ആഘോഷം സംഘടിപ്പിക്കുന്നു.

31-12-2022 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ കുട്ടികളുടെ വിവിധ കലാ പരിപാടികളും, തുടർന്ന് മ്യൂസിക്കൽ നൈറ്റ്സും, ഫുഡ് ഫെസ്റ്റിവൽ നടക്കും,

കുട്ടികളുടെ പാർക്ക് വർണ്ണ ദീപ പ്രഭയിലാണ് കുട്ടികളും, മുതിർന്നവരും അടക്കം നൂറ് കണക്കിന് ജനങ്ങളാണ് നിത്യവും പാർക്ക് സന്ദർശിക്കുന്നത്.

ന്യൂ ഇയർ ആഘോഷ പരിപാടികളിൽ പങ്കാളികളാകുവാൻ കടയ്ക്കൽ ഗ്രാമ പഞ്ചായത്തും, കടയ്ക്കൽ സാംസ്‌കാരിക സമിതിയും, അഭ്യർത്ഥിച്ചു.

