
കടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റ് അമ്മ വീട്ടിൽ ബഹു. എൻ. കെ പ്രേമചന്ദ്രൻ എം. പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് നിർമ്മിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം 3-12-2022 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് എൻ. കെ പ്രേമചന്ദ്രൻ നിർവ്വഹിക്കും.

അമ്മ വീട്ടിൽ നടക്കുന്ന യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ എസ് വിജയകുമാരൻ പിള്ള അധ്യക്ഷനായിരിക്കും, ഗ്രന്ഥശാല പ്രസിഡന്റ് പി. എസ് സുരാജ് സ്വാഗതം ആശംസിക്കും

ഗ്രന്ഥശാല സെക്രട്ടറി എസ്. സുരേഷ് റിപ്പോർട്ട് അവതരിപ്പിക്കും.മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവ്വഹിക്കും.

യോഗത്തിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ മുഖ്യ പ്രഭാഷണം നടത്തും. ആശംസകൾ അർപ്പിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്. ഷജി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി സുകേശൻ, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ. സി അനിൽ, സി ദീപു,വി ശ്രീകണ്ഠൻ നായർ, ആർ എസ് ബിജു, നിസാർ അഹമ്മദ് എന്നിവർ സംസാരിക്കും.
ട്രസ്റ്റ് സെക്രട്ടറി ജി ജയപ്രകാശ് നന്ദി പറയും.

സമ്മേളാനന്തരം പ്രശസ്ഥ മാന്ത്രികൻ ഷാജു കടയ്ക്കൽ അവതരിപ്പിക്കുന്ന “കോമഡി മാജിക് സ്ട്രീറ്റ് ” ഉണ്ടായിരിക്കും.

2022 ഡിസംബർ 18 ഞായറാഴ്ച രാവിലെ 8.30 മുതൽ ഒരുമണിവരെ അമ്മ ട്രസ്റ്റ് മന്ദിരത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും നേത്ര രോഗ നിർണ്ണായവും ഉണ്ടായിരിക്കുന്നതാണ്
അന്വേഷണങ്ങൾക്ക്
9447092832
80750809917

