ജില്ലാ കേരളോത്സവത്തിൽ ഓവറോൾ കിരീടം .ചടയമംഗലം ബ്ലോക്കിന്. 815 പോയിന്റോടെയാണ് ചടയമംഗലം ചാമ്പ്യന്മാരായത്.തുടർച്ചയായി ആറാം തവണയാണ് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓവർ ഓൾ ചാമ്പ്യൻമാർ ആകുന്നത്.
കൊല്ലം ജില്ലാ കേരളോത്സവത്തിൽ ഏറ്റവും കൂടുതൽ നേടി കടയ്ക്കൽ ആൽത്തറമൂട് സാംസ്‌കൃതി ഗ്രന്ഥശാല ഒന്നാമതെത്തി.164 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥ മാക്കിയത്.
കടയ്ക്കൽ പഞ്ചായത്ത് കേരളോത്സവത്തിൽ 231 പോയിന്റ് നേടി ഓവറാൾ കിരീടം നേടിയിരുന്നു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിലും കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയിരുന്നു, ഈ മത്സരങ്ങളിലും സംസ്കൃതി ഗ്രന്ഥശാല ഏറ്റവും കൂടുതൽ പോയിന്റ് നേടിയിരുന്നു.
ഓട്ടൻ തുള്ളൽ, കുച്ചുപ്പുടി എന്നിവയിൽ അഭിനന്ദ പി അരവിന്ദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫ്ലൂട്ട്, വയലിൻ വെസ്റ്റേൺ,വയലിൻ ഈസ്റ്റേൺ, വഞ്ചിപ്പാട്ട് ആറന്മുള, വഞ്ചിപ്പാട്ട് കുട്ടനാട്, സംഘഗാനം, ദേശഭക്തിഗാനം, നാടോടിപ്പാട്ട്,
ലളിതഗാനം, ഓട്ടൻതുള്ളൽ, കുച്ചുപ്പുടി എന്നീ മത്സര ഇങ്ങൾക്ക് ഒന്നാം സ്ഥാനം നേടി സംസ്ഥാന കേരളോത്സവത്തിലേക്ക് പങ്കെടുക്കാൻ യോഗ്യത നേടി.
പുല്ലാങ്കുഴൽ, വയലിൻ, വയലിൻ വെസ്റ്റേൺ, നാടോടി പാട്ട്, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും ഏ ഗ്രേഡ് ഹിന്ദുസ്ഥാനിയിൽ എഗ്രേഡ് രണ്ടാം സ്ഥാനവും രണ്ടാം സ്ഥാനവും കടയ്ക്കൽ സംസ്കൃതി ഗ്രന്ഥശാലയിലെ അജിൻ ബീ ക്ക് ലഭിച്ചു.
കടയ്ക്കലിന്റെ കലാ, സംസ്ക്കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമാണ് കടയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ ആൽത്തറമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന സംസ്കൃതി ഗ്രന്ഥശാല.2019 ൽ നടന്ന സംസ്ഥാന കേരളത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയത് സംസ്കൃതി ഗ്രന്ഥശാല ആയിരുന്നു.
കലാ കായിക സ്നേഹികളായ ആൽത്തറമൂട്ടിലെ എല്ലാ പേരുടെയും നിസ്സീമമായ സഹായ സഹകരണവും,ചിട്ടയായ പ്രവർത്തനങ്ങളിലൂടെയുമാണ് ഈ ഗ്രന്ഥശാലയ്ക്ക് ഇങ്ങനെ വളരാൻ കഴിഞ്ഞത്.