അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി സംസ്ഥാന സർക്കാരുമായി സഹകരിച്ച് ലോകബാങ്ക് സംഘടിപ്പിക്കുന്ന ഇൻഡ്യ ക്ലൈമറ്റ് ആൻഡ് ഡവലപ്മെന്റ് പാർട്ണേഴ്സ് മീറ്റ് ഡിസംബർ ഏഴ്, എട്ട് തിയ്യതികളിൽ തിരുവനന്തപുരം കോവളത്ത് നടക്കും. ഡിസംബർ 6 ന് വൈകിട്ട് 6.30 ന് കോവളത്തെ താജ് ഗ്രീൻ കോവ് റിസോർട്ടിൽ ‘യൂത്ത് ലീഡർഷിപ്പ് ഫോർ ക്ലൈമറ്റ് ആക്ഷൻ’ എന്ന വിഷയത്തിൽ ആമുഖ സെഷൻ നടക്കും.

ഡിസംബർ 7 ന് രാവിലെ 10 മുതൽ കോവളം ലീലയിൽ കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് നാല് പ്രധാന സെഷനുകൾ നടക്കും. 11.30 ന് നടക്കുന്ന ‘കാലാവസ്ഥാ വ്യതിയാനം; ആസൂത്രണവും നടപ്പാക്കലും’ സെഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാൻ, ലോകബാങ്ക് റിപ്പോർട്ട് എന്നിവയുടെ പ്രകാശനവും നിർവഹിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ലോക ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 7.30 ന് കോവളത്തെ താജ് ഗ്രീൻ കോവ് റിസോർട്ടിൽ യു.എൻ.ഇ.പി ഇന്ത്യ അംബാസഡർ ദിയ മിർസയുമായുള്ള സംവാദം നടക്കും.

error: Content is protected !!