ഇട്ടിവ ഗ്രാമപഞ്ചായത്തിൽ പണി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം 2022 ഡിസംബർ 18 ഞായറാഴ്ച വൈകിട്ട് 4 മണിയ്ക്ക് കാവുങ്കൽ,5 മണിക്ക് പൈവിള എന്നിവിടങ്ങളിലായി നടക്കും. മന്ത്രി ജെ ചിഞ്ചുറാണി പദ്ധതികൾ നാടിന് സമർപ്പിയ്ക്കും.ഇട്ടിവ ഗ്രാമപഞ്ചായത്തിൽ KLDC യുടെ 50 ലക്ഷം ചിലവഴിച്ച് പൂർത്തീകരിച്ച കാവുങ്കൽ ഏല സംരക്ഷണ പദ്ധതി, കൂടാതെ മന്ത്രി ചിഞ്ചുറാണിയുടെ ശുപാർശ പ്രകാരം വെള്ളപൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വീതം ചിലവഴിച്ച് റീ ടാറിങ് പണി പൂർത്തീകരിച്ച കാവുങ്കൽ -കൊളുവൽ, പൈവിള -പാറക്കടവ് എന്നീ പദ്ധതികളുടെ ഉദ്ഘാടനവുമാണ് നടക്കുന്നത്.ഇട്ടിവ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. അമൃതയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേൽ,ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി ദിനേശ്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എ നൗഷാദ്, ഇട്ടിവ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി ബൈജു, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ ശ്രീദേവി, അഡ്വ നിഷാദ് റഹ്മാൻ, സി പി ഐ എം ഏരിയ കമ്മിറ്റി അംഗം ഡി മോഹൻദാസ്, സി പി ഐ ലോക്കൽ സെക്രട്ടറി കെ ഓമനക്കുട്ടൻ എന്നിവർ സംസാരിക്കും.