
ഇട്ടിവ പഞ്ചായത്തിലെ നവീകരണം പൂർത്തീകരിച്ച മണ്ണൂർ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം 28-12-2022 ബുധനാഴ്ച രാവിലെ 10 മണിക്ക് ആശുപത്രി അങ്കണത്തിൽ വച്ച് നടക്കുന്ന യോഗത്തിൽ വച്ച് ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി സി അമൃത ഉദ്ഘാടനം ചെയ്യും.

ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ബി എസ് ബീന അധ്യക്ഷത വഹിക്കും.പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് പണി പൂർത്തീകരിച്ചത്. പൊതു ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ ഇതിലൂടെ കഴിയും.തൃതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും
