
കടയ്ക്കൽ പഞ്ചായത്ത് ആഴാന്തക്കുഴി നെല്ലിക്കുന്നിൽ വീട്ടിൽ ഷാജിയുടെ വീടിനാണ് നാശനഷ്ടം വന്നത്.
ഇന്ന് രാവിലെ 10. 30 മണിക്കാണ് ഷാജിയുടെ വീടിന് പുറക് വശത്ത് ഇടിമിന്നൽ പതിച്ചത്.പതിച്ച ഭാഗത്ത് നിന്ന് 15 മീറ്ററോളം മണ്ണിളകി കുഴി രൂപപ്പെട്ടു.
വലിയ ശബ്ദത്തോടെ ബോംബ് പൊട്ടുന്നതുപോലെ മണ്ണ് മേലോട്ട് ഉയർന്നുപോങ്ങി ജനൽ ചില്ലുകളും, ഷീറ്റും പൊട്ടിതെറിച്ചു. മണ്ണ് രണ്ടാം നിലയിൽ വരെ എത്തി. കൂടാതെ വീടിന്റെ വയറിംഗ് പൂർണ്ണമായും തകർന്നു. വീടിന് മുൻവശത്തെ ബിം ഇളകി തെറിച്ചു.

ഈ വീടിനടുത്തുള്ള പ്രദേശത്ത് ഇടിമിന്നൽ കേൾക്കുന്നത് പതിവാണെന്ന് പരിസര വാസികൾ പറഞ്ഞു.
