
കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസർകോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്.ഉൾവസ്ത്രത്തിൽ തുന്നിച്ചേർത്ത് 1884 ഗ്രാം സ്വർണ്ണം കടത്താൻ ശ്രമിക്കവേ ആണ് പിടിയിലായത് കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു.
ഈ യുവതി സ്വർണ്ണവുമായി എത്തുന്നു എന്ന് ജില്ലാ പോലീസ് മേധാവിക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നു കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്ന് പറഞ്ഞ് യുവതി ഒഴിയാൻ ശ്രമിച്ചു തുടർന്ന് ദേഹ പരിശോധന നടത്തിയപ്പോഴാണ് ഉൾ വസ്ത്രത്തിനുള്ളിൽ ഒരു കോടിയുടെ സ്വർണം തുന്നി ചേർത്ത നിലയിൽ കണ്ടെത്തിയത്

