
മ്യൂസിയം, ഐടി, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ഫ്രാൻസ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയിനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം. ഫോർട്ട് കൊച്ചി ബ്രണ്ടൻ ബോട്ട് യാർഡിലായിരുന്നു കൂടിക്കാഴ്‌ച.

ധനമന്ത്രി കെ എൻ ബാലഗോപാൽ, വ്യവസായമന്ത്രി പി രാജീവ്, പൊതുമരാമത്ത്–-ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ്, പുതുച്ചേരി, ചെന്നൈ ഫ്രഞ്ച് കോൺസൽ ജനറൽ ലിസ് താൽബോ ബരെ, ഫ്രഞ്ച് എംബസിയിലെ സാംസ്‌കാരിക സഹകരണ കൗൺസിലർ ഇമ്മാനുവൽ ലെബ്റുൺ ഡാമിയെൻസ്, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ സ്പെഷ്യൽ ഓഫീസർ വേണു രാജാമണി തുടങ്ങിയവർ ഒപ്പമുണ്ടായി.

