സൗരയൂഥത്തിലെ അഞ്ച് ഗ്രഹങ്ങളേയും ഒരുമിച്ച് ശനിയാഴ്ച മുതൽ കാണാൻ കഴിയും. ബുധൻ, ശുക്രൻ,ചൊവ്വ,വ്യാഴം,ശനി എന്നീ ഗ്രഹങ്ങളാണ് പടിഞ്ഞാറൻ ചക്രവാളം മുതൽ കിഴക്കോട്ട് അണിനിരക്കുന്നത്. സന്ധ്യയോടെ ആകാശത്തിന്റെ പടിഞ്ഞാറെ ഭാഗത്ത്‌ ബുധനും,ശുക്രനും ഒന്നിച്ചുണ്ടാകും 29ന് ബുധനും,ശുക്രനും കൂടുതൽ അടുത്തെത്തും തൊട്ടു മുകളിൽ മകരം നക്ഷത്ര ഗണത്തിൽ ശനിയും,തലയ്ക്ക് മുകളിൽ വ്യാഴവും അല്പം കിഴക്കോട്ട് മാറി ഇടവം ഗണത്തിൽ ചൊവ്വയുണ്ടാകും ബുധനും,ശുക്രനും വേഗംഅസ്തമിക്കുമെങ്കിലും മറ്റുള്ളവയെ കൂടുതൽ നേരം കാണാനാകും ചന്ദ്രന്റെ സാന്നിധ്യം ഗ്രഹങ്ങളെ തിരിച്ചറിയാൻ സഹായിക്കും. ശനിയാഴ്ച കാണുന്ന ചന്ദ്രക്കലയുടെ സമീപമാണ് ബുധന് ശുക്രനും ഉണ്ടാവുക 26ന് ചന്ദ്രൻ ശനിയുടെ കൂടെയും 29ന് വേഴത്തിന്റെ കൂടെയും ഉണ്ടാകും ജനുവരി മൂന്നിന് ചന്ദ്രൻ ചൊവ്വയോടൊപ്പം ഉണ്ടാകും

error: Content is protected !!