നിലവില്‍ മാംസോത്പന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മത്സ്യ, മത്സ്യോത്പന്നങ്ങളെ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ആ പട്ടികയില്‍നിന്ന് മാറ്റി. ഇവയെ ഉള്‍പ്പെടുത്തി പുതിയ വ്യാപാര വിഭാഗം നടപ്പാക്കി. ഇവയുടെ പരിശോധനാ മാനദണ്ഡങ്ങളും പുതുക്കിയിട്ടുണ്ട്.പൊതു ഉത്പാദന വിഭാഗത്തിലും മാംസോത്പന്ന വിഭാഗത്തിലുമായിരുന്നു മത്സ്യത്തെയും ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഈ വിഭാഗത്തിലായിരുന്നു വ്യാപാരികള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിച്ചിരുന്നതും.വ്യാപാരസ്ഥാപനങ്ങള്‍ തങ്ങളുടെ ലൈസന്‍സ് പുതിയ സംവിധാനത്തിന് അനുസരിച്ച് പുതുക്കണം. ഈ മാസം 18 മുതല്‍ ഇതു നടപ്പാക്കിയാണ് ഉത്തരവ്.മത്സ്യങ്ങളെയും അവ ഉപയോഗിച്ച് നിര്‍മിക്കുന്ന ഉത്പന്നങ്ങളെയും വെവ്വേറെയായിത്തന്നെ പുതിയ വ്യാപാരവിഭാഗത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കല്ലുമ്മക്കായ, കക്ക എന്നിവ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളും മത്സ്യ, മത്സ്യോത്പന്ന വിഭാഗത്തിലുണ്ട്.

error: Content is protected !!