സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ‘ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം’ എന്ന പദ്ധതിയിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ടവരും പരമ്പതാഗതമായി ബാർബർ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുമായിരിക്കണം.

അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്. അർഹരായവർക്ക് പരമാവധി ഗ്രാന്റ് 25000 രൂപ വരെ ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസാണ്. അപേക്ഷാ ഫോറം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന (ഗ്രാമപഞ്ചായത്ത്/ മുൻസിപ്പൽ/കോർപ്പറേഷൻ) സെക്രട്ടറിക്ക് ജനുവരി 16 ന് മുൻപായി സമർപ്പിക്കണം.

ഫോൺ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട: 0474-2914417 – ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി: 0484-2429130 – തൃശ്ശൂർ, മലപ്പുറം, പാലക്കാട്: 0491-2505663 – കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്: 0495-2377786.