ആന്ധ്രയിലെ വാഹന നമ്പറുമായി കേരള റജിസ്ട്രേഷൻ ടൂറിസ്റ്റ് ബസ്. എപി 26 വൈ 6417 പ്ലേറ്റ് പതിച്ചു കൊട്ടാരക്കര വഴി പോയ കേരള രജിസ്ട്രേഷൻ ടുറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സമെന്റ് വിഭാഗം പിന്തുടർന്ന് പിടികൂടി. അറയ്ക്കൽ സ്വദേശിയാണ് വാഹനത്തിന്റെ യഥാർത്ഥ ഉടമ. ഉടമയുടെ പ്രതിയെ തുടർന്നാണ് നടപടി. വാഹനം വിറ്റെങ്കിലും വാങ്ങിയ ആൾ പേര് മാറാതെ മറിച്ചു വിൽക്കുകയായിരുന്നു. കേരള രജിട്രേഷൻ ഉള്ള വാഹനത്തിൽ വ്യാജ ഷാസി നമ്പർ കൊത്തി പ്ലേറ്റ് പതിച്ചു യാത്ര ചെയ്യുകയായിരുന്നു.കൊല്ലം,തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് സംയുക്തമായാണു വാഹനം പിടികൂടിയത് ആന്ധ്രയിൽ നിന്ന് അയ്യപ്പഭക്തരുമായാണു ബസ് സഞ്ച‍രിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു.ഇന്നലെ ഉച്ചയോടെ കിഴക്കേക്കോട്ടയിൽ നിന്നാണു ബസ് പിടികൂടിയത് ഫിറ്റ്നസും ഇൻഷുറൻസും ഇല്ലാതെയാണു സർവീസ് നടത്തുന്നതെന്നു  കണ്ടെത്തി. പരിശോധനയിൽ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും ഷാസി നമ്പർ വ്യാജമായി കൊത്തിയതാണെന്നും ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞുകൊല്ലം കൊട്ടാരക്കര അസി. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ആർ.വിഷ്ണു, രഥുൻ മോഹൻ, ലൈജു, സരിഗ ജ്യോതി , വിജേഷ്  എന്നിവർ ചേർന്നാണു വാഹനം പിടികൂടിയത്.