കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോൺ ക്യാമറയുമായി പരിശോധന നടത്തി. അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ, കോന്നി ഡി എഫ് ഒ ആയുഷ്കുമാർ കോറി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.കലഞ്ഞൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പുലിയെ കണ്ടത്. ഇവിടത്തെ ജനങ്ങൾ ഭീതിയിലാണ്, വനം വകുപ്പിന്റെ നേതൃത്വത്തിൽ ആണ് ഈ സെർച്ച്‌ നടത്തിയത്.

കേരളത്തിൽ ആദ്യമായാണ് ഈ ഡ്രോൺ ഉപയോഗിച്ചുള്ള നിരക്ഷണം വനം വകുപ്പ് നടത്തിയിട്ടുള്ളത്. ചെന്നെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് എന്ന കമ്പനിയാണ് ഇതിന്റെ മേൽനോട്ടം.മൃഗങ്ങളുടെ ഹീറ്റ്സ് ഉൾപ്പടെ തിരിച്ചറിയാൻ കഴിയുന്ന തെർമ്മൽ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. വളരെ ദൂരത്തുള്ള ഇമേജ് സൂം ചെയ്യാൻ കഴിയുന്ന 40 X ക്യാമറ ഇതിനുള്ളിൽ ഉണ്ട്.

error: Content is protected !!