
നവസംരംഭകര്‍ക്കും ബിസിനസ് താല്‍പര്യമുള്ളവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കുവാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് ‘ഡ്രീംവെസ്റ്റര്‍’ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിലേക്ക് ആശയങ്ങള്‍ ഡിസംബര്‍ 23 വരെ www.dreamvestor.in ലൂടെ സമര്‍പ്പിക്കാം. 18-35 വയസ്സിന് ഇടയിലുള്ള കേരളത്തില്‍ നിന്നുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഒരു മത്സരാര്‍ഥി ഒരു ബിസിനസ് ആശയം മാത്രമേ സമര്‍പ്പിക്കാവൂ. നേരത്തെ അവാര്‍ഡുകള്‍ നേടിയ ആശയങ്ങള്‍ സമര്‍പ്പിക്കരുത്.
നാല് റൗണ്ടുകളിലായി നടത്തുന്ന മത്സരത്തിന്റെ ഫൈനല്‍ 2023 മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് നടക്കും. ഒന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയും, രണ്ടും, മൂന്നും സമ്മാനങ്ങള്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപയും, രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുക . നാല് മുതല്‍ 10 വരെ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും, 11 മുതല്‍ 20 വരെ സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവും ലഭിക്കും. കൂടാതെ 20 ഫൈനലിസ്റ്റുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മൊമന്റോകളും സമ്മാനിക്കും.
തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിസിനസ് ഇന്‍കുബേഷന്‍ സെന്ററുകളിലെ ഇന്‍കുബേഷന്‍ സ്‌പേസിലേക്കുള്ള പ്രവേശനം, മെന്റിങ് പിന്തുണ, സീഡ് കാപ്പിറ്റല്‍ സഹായം, വിപണി ബന്ധങ്ങള്‍ തുടങ്ങിയവ ഉറപ്പു നല്‍കും. വിശദവിവരങ്ങള്‍ www.dreamvestor.in ല്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ബിസ്നെസ് ഇൻകുബേഷൻ സെന്ററുകളിലെ ഇൻകുബേഷൻ സ്‌പേസിലേക്കുള്ള പ്രവേശനം , മെന്ററിങ് പിന്തുണ , സീഡ് ക്യാപിറ്റൽ സഹായം ,വിപണിബന്ധങ്ങൾ എന്നിവ ഉറപ്പ് നൽകും .
