ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പിന്റെയും കൊട്ടാരക്കര നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ധന്യ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ നിര്‍വഹിച്ചു. മണ്ണിന്റെ ആരോഗ്യ പരിപാലനത്തിന്റെ പ്രസക്തി മനസിലാക്കി മലിനീകരണ സാഹചര്യങ്ങള്‍ ഒഴിവാക്കിയുള്ള മണ്ണ് സംരക്ഷണം അനിവാര്യമാണ്. ദിനാചരണങ്ങളില്‍ മാത്രം ഒതുക്കാതെ തുടര്‍ന്നും മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കര നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍ അധ്യക്ഷയായി. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും നഗരസഭയുടെ മണ്ണ് വിഭവ ഭൂപട പ്രകാശനവും മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. തുടര്‍ന്ന് കര്‍ഷകരെ ആദരിച്ചു. സദാനന്ദപുരം കാര്‍ഷിക സര്‍വകലാശാല സ്ഥാപനമായ എസ്.എസ്.ആര്‍.എസിന്റെ നേതൃത്വത്തില്‍ മണ്ണ് ആപ്പിന്റെ പരിചയപ്പെടുത്തല്‍, പൊതുചര്‍ച്ച എന്നിവയില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു.

error: Content is protected !!