ജില്ലാ കേരളോത്സവത്തിൽ ചടയമം​ഗലം ബ്ലോക്കിന്റെ കുതിപ്പ്. 119 പോയിന്റ് നേടിയാണ് ചടയമം​ഗലം മുന്നേറുന്നത്. 116 പോയിന്റുമായി കൊല്ലം കോർപറേഷൻ രണ്ടാം സ്ഥാനത്തുണ്ട്‌. 100 പോയിന്റുമായി ശാസ്താംകോട്ട മൂന്നാംസ്ഥാനത്തും 89 പോയിന്റുമായി ഓച്ചിറ ബ്ലോക്ക് നാലാം സ്ഥാനത്തുമുണ്ട്‌.

കേരളോത്സവത്തിന്റെ സമാപന സമ്മേളനം തിങ്കൾ വൈകിട്ട് നാലിന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ അധ്യക്ഷനാകും. കലാവിഭാഗം സമ്മാനവിതരണം മുകേഷ് എംഎൽഎയും കായിക വിഭാഗം സമ്മാനവിതരണം കലക്ടർ അഫ്സാന പർവീണും നിർവഹിക്കും


error: Content is protected !!