
നീണ്ടകര പോര്‍ട്ടുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഭൂമിയിലെ വിവിധ ഭാഗങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. പോര്‍ട്ടുമായി ബന്ധപ്പെട്ട ഭൂമി, ഗോഡൗണുകള്‍, ഹൈവേ വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ വിലയിരുത്തിയത്.
ഭൂവിനിയോഗം സംബന്ധിച്ച് കേരള മാരിടൈം ബോര്‍ഡ്, കരുനാഗപ്പള്ളി തഹസില്‍ദാര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലാ പോര്‍ട്ട് ഓഫിസര്‍ , കരുനാഗപ്പള്ളി തഹസീല്‍ദാര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

