
പരപ്പനങ്ങാടിയിൽ 19 വയസുള്ള ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിലും നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഇടപെടൽ. ഈ വിഷയത്തിൽ അടിയന്തിരമായി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ഹാജരാക്കാൻ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.
