
രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ റോബോട്ടിക് ലാബുകൾ സജ്ജമാക്കുന്നതിന്റെ പ്രവർത്തോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഡിസംബർ 8ന് ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയായിരിക്കും. 2,000 യൂണിറ്റുകളിലായി 9,000 റോബോട്ടിക് കിറ്റുകളാണ് നൽകുന്നത്. ഈ മേഖലയിൽ പരിശീലനം നേടുകവഴി റോബോട്ടിക്സ്, ഐ.ഒ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുത്തൻ സാങ്കേതിക മേഖലകളിൽ പ്രായോഗിക പരിശീലനം നേടുന്നതിന് പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് അവസരം ലഭിക്കും.
