
മുണ്ടശ്ശേരി സാംസ്‌കാരിക ഫൗണ്ടേഷൻ അവാർഡ് ദാനം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

11-12-2022 വൈകുന്നേരം 4 മണിക്ക് കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുണ്ടശ്ശേരി ഫൗണ്ടേഷൻ പ്രസിഡന്റ് എ ഷാനവാസ് അധ്യക്ഷത വഹിച്ചു, ഫൗണ്ടേഷൻ സെക്രട്ടറി സി. വി പ്രസന്നകുമാർ സ്വാഗതം പറഞ്ഞു

.പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി വി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.കരിക്കുലം കമ്മിറ്റി അംഗം കരീം പടുമുണ്ടിൽ, വെളിയം ഭാർഗവൻ സാംസ്‌കാരിക സമിതി സെക്രട്ടറി കെ എസ് ഷിജുകുമാർ, പ്രസ്റ്റില്ല ഗ്രാമീണ ലൈബ്രറി പ്രസിഡന്റ് കുരീപ്പുഴ ഫ്രാൻസിസ്, മുണ്ടശ്ശേരി ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് സിന്ധു രഘുനാഥ് എന്നിവർ സംസാരിച്ചു

.ഗുരുശ്രേഷ്ഠ പുരസ്‌ക്കാരം കോഴിക്കോട് റഹ്മാനിയ്യാ ഭിന്നശേഷി വിദ്യാലയത്തിലെ പ്രഥാമാധ്യാപികയായ എം. വി ഖമറു ലൈല, സാഹിത്യ പുരസ്‌കാര ജേതാവ് നെയ്യാർഡാം ജി എച്ച് എസ് എസിലെ അദ്ധ്യാപകൻ കെ എസ് രതീഷിനും ഡെപ്യൂട്ടി സ്പീക്കർ അവാർഡ് സമ്മാനിച്ചു.

മുണ്ടശ്ശേരി ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി ഡോ. എൽ. ടി ലക്ഷ്മി നന്ദി പറഞ്ഞു.
