കടയ്ക്കലിന്റെ സ്വപ്ന പദ്ധതിയുടെ നിർമ്മാണം അന്തിമ ഘട്ടത്തിലെത്തി.കൊല്ലം ജില്ലാപഞ്ചായത്ത് കടയ്ക്കൽ ക്ഷേത്ര കുളത്തിൽ നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലെത്തി.നാടിന്റെ ജല സ്രോതസുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കടയ്ക്കൽ ക്ഷേത്ര കുളം.2015 ൽ സഹസ്ര സരോവർ പദ്ധതി പ്രകാരം പുനർനിർമ്മിച്ചു മനോഹരമാക്കി.

ഒട്ടനവധി വൈവിധ്യങ്ങളായ മീനുകളുടെയും, ജലജീവികളുടെയും നല്ലൊരു ആവാസ കേന്ദ്രം കൂടിയാണ് ഈ കുളം, ചെറുതും വലുതുമായ നല്ലൊരു മാത്സ്യ സമ്പത്ത് തന്നെ ഈ കുളത്തിലുണ്ട് ഇത് കാണുവാൻ വിദൂര ദേശങ്ങളിൽ നിന്ന് ധാരാളം ജനങ്ങൾ ഇവിടെത്താറുണ്ട്. കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെയും, ക്ഷേത്രോപദേശക സമിതിയുടെയും സ്വപ്ന പദ്ധതിയാണിത്.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഇലക്ഷൻ പര്യടനം ആരംഭിച്ചത് ആൽത്തറമൂട്ടിൽ നിന്നാണ്,

ആ അവസരത്തിൽ പഞ്ചായത്തിന്റേയും, ക്ഷേത്ര ഉപദേശക സമിതിയുടേയും ഒരു നിവേദനം അഡ്വ. സാം കെ ഡാനിയേലിന് നൽകുകയുണ്ടായി തുടർന്ന് എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ സാം കെ ഡാനിയേലിന്റെ സഹായത്താൽ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ 80 ലക്ഷം രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നിർമ്മാണ ചുമതല ഹാബിറ്റാറ്റിന് നൽകു കയായിരുന്നു.

കുളത്തിന് ചുറ്റുമായി നടപ്പത ഇന്റർ ലോക്ക് ഇട്ട് മനോഹരമാക്കും, ഇരിപ്പിടങ്ങൾ ,ഓപ്പൺ സ്റ്റേജ് ഓപ്പൺ ജിംനേഷ്യം ലൈറ്റുകൾ എന്നിവ അടങ്ങിയതാണ് മാസ്റ്റർ പ്ലാൻ അതിൽ. ഓപ്പൺ ജിംനേഷ്യം മുന്നേ പണി പൂർത്തിയാക്കി പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തു.നാടിന്റെ കലാ, സാംസ്‌കാരിക, സാമൂഹിക മണ്ഡലങ്ങളിൽ മാറ്റങ്ങൾ കൊണ്ട് വരാൻ ഈ പദ്ധത്തിയ്ക്ക് കഴിയും.സാധാരണ ജനങ്ങൾക്കും, കുട്ടികൾക്കും, വയോജനങ്ങൾക്കും വ്യായാമത്തിനും, വിശ്രമത്തിനും ഈ പദ്ധതി ഗുണകരമാകും.

ഈ പദ്ധത്തികൾക്ക് പുറമെ ക്ഷേത്രോപദേശക സമിതി മുൻകൈ എടുത്തുകൊണ്ടു അനുബന്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് ക്ഷേത്രോപദേശ സമിതി പ്രസിഡന്റ്‌ എസ് വികാസും, സെക്രട്ടറി ഐ അനിൽ കുമാറും അറിയിച്ചു.