
കൊല്ലത്ത് വച്ച് നടക്കുന്ന KSTA സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വീടില്ലാത്ത 67 കുടുംബങ്ങൾക്കുള്ള താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.സംസ്ഥാനത്ത് 100 വീടുകൾ പൂർത്തീകരിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. കൊല്ലം ജില്ലാ കമ്മിറ്റിയാണ് ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കൊല്ലം ജില്ലയിലെ 12 ഉപജില്ലയിൽ ഒൻപത് വീടുകളുടെയും പണി പൂർത്തീകരിച്ചു കഴിഞ്ഞു. 3 വീടുകളുടെ പണികൾ പുരിഗമിക്കുകയാണ്.
