
മൂവാറ്റുപുഴ നഗരത്തിൽ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. രാവിലെ ഒമ്പതരയോടെയാണ് അപകടം. മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾവാഹനം യാത്രക്കാർ ഉൾപ്പെടെ പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. 10000 രൂപയും, സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും കത്തി നശിച്ചു. മൂവാറ്റുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
