അഷ്ടമുടി കായൽ നവീകരണത്തോടനുബന്ധിച്ച് വിവിധ ഹോട്ട്സ്പോട്ടുകൾ സന്ദർശിച്ചു. ലിങ്ക് റോഡ്, പുള്ളിക്കട, തോപ്പിൽകടവ്, മണിച്ചിത്തോട്, തെക്കുംഭാഗം എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.

അഷ്ടമുടിക്കായലില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത് തടയാന്‍ വിവിധ വകുപ്പുകളെ ഏകോപ്പിച്ച് പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് കളക്ടർ പറഞ്ഞു.

കായലിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത തടയാൻ പോലീസ്, പൊലൂഷൻ കൺട്രോൾ ബോർഡ്, കോർപ്പറേഷൻ എന്നിവയുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിക്കും.ലിങ്ക് റോഡിൽ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ അടിയന്തരമായി നിർമാർജനം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.റെയിൽവേ ഭൂമിയിൽ സ്ഥിതിചെയ്യുന്ന പുള്ളിക്കട കോളനിയിൽ സീവേജ് സംസ്കരണ പ്ലാന്റ് നിർമിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും,

മണച്ചിത്തോട് ശുദ്ധീകരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും,.ഹൗസ് ബോട്ട് മാലിന്യം, പ്ലാസ്റ്റിക് തുടങ്ങിയവ കായലില്‍ തള്ളുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക്കുമെന്നും കളക്ടർ പറഞ്ഞു.വിവിധ വകുപ്പുകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വിലയിരുത്തി.

error: Content is protected !!