
കടയ്ക്കൽ കോട്ടപ്പുറത്ത് ഇന്ന് വെളുപ്പിന് നടന്ന കുത്ത് കേസിൽ പ്രതിയായ ആദർശാണ് അറസ്റ്റിലായത്.കോട്ടപ്പുറം ചെറുക്കൊപ്പം വീട്ടിൽ അനീഷിനെ (36) കുത്തി പരിക്കേൽപ്പിച്ച അനുജനായ പ്രതി ആദർശിനെ ആണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വെളുപ്പിന് 2 മണിക്കാണ് സംഭവം നടന്നത്.

പ്രതിയായ ആദർശ് മദ്യപിച്ച് വീട്ടിലെത്തി അനീഷുമായി വഴക്കിടുകയുമായിരുന്നു. ഇതിൽ ഇടപെട്ട അമ്മ അനീഷിനോട് പുറത്തു പോകാൻ ആവശ്യപ്പെടുകയായിരുന്നു.പുറത്തിറങ്ങിയ അനീഷിന്റെ പിന്നാലെ ചെന്ന് റോഡിൽ വച്ച് കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തുരു തുരാ കുത്തുകയായിരുന്നു അനീഷിന്റെ മുതുകിൽ 7 തവണ പ്രതി കുത്തി. അവശനായ അനീഷ് തൊട്ടടുത്ത വീട്ടിലെ കൂട്ടുകാരനെ ഫോൺ വിളിക്കുകയും അവർ വന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കൊണ്ട് പോകുകയുമായിരുന്നു.

പ്രതി നിരന്തരം വഴക്കിടുന്നത് പതിവാണ്.നിരന്തരം ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിൽ വച്ചുണ്ടായ വൈരാഗ്യമാണ് കൃത്യത്തിന് പിന്നിൽ. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്യും.

