അബുദാബിയുടെ തീരത്ത് തിമിംഗലം ചത്തു പൊങ്ങി. പരിസ്ഥിതി ഏജൻസിയായ അബുദാബിയുടെ (ഇഎഡി) മറൈൻ സംഘമാണ്  തീരക്കടലിനു സമീപം ചത്ത തിമിംഗലത്തെ കണ്ടെത്തിയത്.  തിമിംഗലത്തിന്റെ ഫോട്ടോ ഇഎഡി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. അൽ റീം, അൽ ദമാൻ ദ്വീപുകൾക്ക് മുന്നിൽ നിന്നാണ് തിമിംഗലത്തെ വലിച്ചിഴച്ചത്. വിദഗ്ധർ മൃതദേഹം പരിശോധിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു. പിന്നീട്, അബുദാബി വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയുമായി (തദ്‌വീർ) ഏകോപിപ്പിച്ച് മൃതദേഹം സംസ്‌കരിച്ചു.

സമുദ്ര ആവാസവ്യവസ്ഥയിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് സംഭാവന നൽകുന്ന ബ്രൈഡ്സ് തിമിംഗലമാണ് ചത്തു പൊങ്ങിയത്. ഫിൽട്ടറേഷൻ സംവിധാനത്തിലൂടെ ചെറിയ സമുദ്രജീവികളെ ഭക്ഷിക്കുന്ന ബ്രൈഡ്സ് തിമിംഗലം ഇനത്തിന് വലിയ പ്രാധാന്യമുണ്ട്, ”തിമിംഗലത്തിന്റെ മരണകാരണം EAD വിശദീകരിച്ചിട്ടില്ല.