
മത്സ്യ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്ലാറ്റുകൾ ഒരുങ്ങുന്നു . തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ വില്ലേജിൽ ആണ് മത്സ്യ തൊഴിലാളികൾക്കായി 400 ഫ്ലാറ്റുകൾ നിർമിക്കുന്നത് . ഇതിനായി സർക്കാർ 81 കോടി രൂപ അനുവദിച്ചു . ഫിഷറീസ് വകുപ്പാണ് ഫ്ലാറ്റുകൾ നിർമ്മിക്കുക . ഫിഷറീസ് വകുപ്പിന്റെ പുനർ ഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക

