സിക്കിമില്‍ സേനാവാഹനം അപകടത്തില്‍പ്പെട്ട് 16 സൈനികര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു.
പതിനാറുപേരുടെ മൃതദേഹം കണ്ടെടുത്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം ഉണ്ടായത്.
