Month: December 2022

കടയ്ക്കൽ കോട്ടപ്പുറം കശുവണ്ടി ഫാക്ടറിയിൽ യാത്ര അയപ്പ് സംഘടിപ്പിച്ചു.

കേരള കശുവണ്ടി വികസന കോർപറേഷൻ മുപ്പത്തിമൂന്നാം നമ്പർ കടയ്ക്കൽ കോട്ടപ്പുറം ഫാക്ടറിയിലെ വിരമിക്കുന്ന തൊഴിലാളികൾക്ക് യാത്ര അയപ്പ് നൽകി. . ഷെല്ലിംഗ് വിഭാഗം തെഴിലാളികളായ ശ്യാമളഅമ്മ, നളിനി, ഗോമതി, ലീല മണി എന്നിവരാണ് വിരമിച്ചത്.ഫാക്ടറി അങ്കണത്തിൽ നടന്ന ചടങ്ങ് സി പി…

സംസ്ഥാന കേരളോത്സവം പാലക്കാടിന്‌ കിരീടം

സംസ്ഥാന കേരളോത്സവം കായികമേളയിൽ പാലക്കാടിന്‌ കിരീടം. നാലു ദിവസമായി കൊല്ലത്തു നടന്ന മേളയിൽ 243പോയിന്റോടെയാണ്‌ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയത്‌. 149 പോയിന്റോടെ കോഴിക്കോട്‌ രണ്ടാം സ്ഥാനവും 136 പോയിന്റോടെ കണ്ണൂർ മൂന്നാം സ്ഥാനവും നേടി. കണ്ണൂരിൽ നടന്ന കേരളോത്സവ കലാമേളയിൽ നിന്നുള്ള…

വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾ നിർമിച്ചു നൽകാൻ കെഎസ്ഇബി

സ്വകാര്യ വ്യക്തികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകളും അനുബന്ധ ജോലികളും പൂർത്തീകരിച്ച് നൽകാൻ കെഎസ്ഇബി തീരുമാനം. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന ശൃംഖല നിർമിച്ച് പരിചയമുള്ള കെഎസ്ഇബിയുടെ ഈ മേഖലയിലുള്ള വൈദഗ്ധ്യം പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടുത്തുന്നതിനാണ് ഈ…

പുതുവർഷത്തെ വരവേൽക്കാൻ കടയ്ക്കൽ ഒരുങ്ങി നാളെ കുട്ടികളുടെ പാർക്കിൽ ന്യൂ ഇയർ ആഘോഷം.

കടയ്ക്കൽ സാംസ്‌കാരിക സമിതിയുടെയും, കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കടയ്ക്കൽ കുട്ടികളുടെ പാർക്കിൽ ന്യൂ ഇയർ ആഘോഷം സംഘടിപ്പിക്കുന്നു. 31-12-2022 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ കുട്ടികളുടെ വിവിധ കലാ പരിപാടികളും, തുടർന്ന് മ്യൂസിക്കൽ നൈറ്റ്സും, ഫുഡ്‌ ഫെസ്റ്റിവൽ…

അധ്യാപകരുടെ സംഘടിത ശക്തി തെളിയിച്ച് മഹാറാലി

KSTA യുടെ മുപ്പത്തിരണ്ടാമത് കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കടയ്ക്കലിൽ അധ്യാപക റാലിയും പൊതു സമ്മേളനവും നടന്നു. കടയ്ക്കൽ സീഡ് ഫാം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി കടയ്ക്കൽ ബസ്റ്റാന്റ് മൈതാനിയിൽ യിൽ സമാപിച്ചു, ചെണ്ട മേളത്തിന്റെയും, മുത്തുക്കുടയുടെയും അകമ്പടിയോടെ നൂറ്…

KSTA കൊല്ലം ജില്ലാ സമ്മേളനം എസ് സുദേവൻ ഉദ്ഘാടനം ചെയ്തു.

KSTA യുടെ മുപ്പത്തിരണ്ടാമത് കൊല്ലം ജില്ലാ സമ്മേളനം 2022 ഡിസംബർ 29,30,31 തീയതികളിൽ കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ വച്ച് നടക്കുന്നു. പ്രതിനിധി സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ…

പുതുക്കോണം ഡിജിറ്റൽ പ്രിന്റേഴ്‌സ് കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു.

പുതുക്കോണം ഡിജിറ്റൽ പ്രിന്റേഴ്‌സ് കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എസ് സുധിൻ വി സുബ്ബൽലാൽ, ആർ. എസ് ബിജു, വ്യാപാരി വ്യവസായ ഏകോപന…

തലയുയർത്തി ഇൻഫോപാർക്ക്‌ ; 8500 കോടിയുടെ സോഫ്‌റ്റ്‌വെയർ കയറ്റുമതി

ഇൻഫോപാർക്കിൽ കഴിഞ്ഞ സാമ്പത്തികവർഷം സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലൂടെ ലഭിച്ചത്‌ 8500 കോടി രൂപ. സോഫ്‌റ്റ്‌വെയർ കയറ്റുമതി വരുമാനത്തിൽ 2190 കോടിയുടെ വർധനയാണ്‌ ഉണ്ടായത്‌. 35 ശതമാനം വളർച്ച. 2020–-21 സാമ്പത്തികവർഷം കയറ്റുമതിയിലൂടെ ലഭിച്ചത്‌ 6310 കോടി രൂപയായിരുന്നു. അടുത്ത അഞ്ചുവർഷത്തിൽ ഇൻഫോപാർക്കിൽ 25000–-30000…

നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദി അന്തരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗാളിലെ പരിപാടികൾ റദ്ദാക്കി മോദി അഹമ്മദാബാദിലേക്ക് തിരിച്ചു. ജൂണിലായിരുന്നു ഹീരാ ബെൻ നൂറാം പിറന്നാൾ ആഘോഷിച്ചത്.

മണിമലയാറ്റില്‍ മോക്ഡ്രില്ലില്‍ പങ്കെടുത്ത പ്രദേശവാസിക്ക് ദാരുണമരണം

മല്ലപ്പള്ളി പടുതോട് കടവില്‍ മണിമലയാറ്റില്‍ മോക്ഡ്രില്ലില്‍ പങ്കെടുത്ത പ്രദേശവാസിക്ക് ദാരുണമരണം. പ്രളയസമയത്ത് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ മോക്ഡ്രില്ലില്‍ പങ്കെടുത്ത തുരുത്തിക്കാട് പാലത്തുങ്കല്‍ സ്വദേശി ബിനു സോമനാണ് (35) ചെളിയില്‍ താഴ്ന്ന് മരിച്ചത്. എന്‍ഡിആര്‍എഫ്, റവന്യൂ വകുപ്പ്, ഫയര്‍ഫോഴ്‌സ്, പോലീസ് , ആരോഗ്യ വകുപ്പ്…

error: Content is protected !!