ഭരതന്നൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ കൂടിയാണ് സംഭവം നടന്നത്. ഒരു കല്യാണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ അഞ്ചു പേർ വർക്കലയിൽ വന്നതിനുശേഷം അതിൽ രണ്ട് പേർ കാപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.
വിഷ്ണുവും മറ്റൊരു സുഹൃത്തും കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു തിരയിൽപ്പെട്ട് വിഷ്ണു കടലിൽ അകപ്പെടുകയായിരുന്നു .
മറ്റേ സുഹൃത്ത് നീന്തി രക്ഷപ്പെട്ടു. തുടർന്ന് പരവൂർ പോലീസും ആയിരൂർ പോലീസും അഞ്ച് തെങ്ങ് കോസ്റ്റ് ഗാർഡും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ കടലിൽ നിന്നും വിഷ്ണുവിൻറെ മൃതദേഹം കണ്ടെത്തുകയായിരുന്നു
